വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (300 KB കവിയാത്ത) യുടെ സോഫ്റ്റ് കോപ്പി കരുതുക.
വിദ്യാര്‍ത്ഥിയുടെ പേര്, വീട്ടുപേര്, ജനനതിയ്യതി, ജനനസര്‍ട്ടിഫിക്കറ്റ് ഇഷ്യൂ
ചെയ്ത പഞ്ചായത്ത്, പിതാവിന്‍റെ-മാതാവിന്‍റെ പേര്, ജോലി, രക്ഷിതാവ്,
രക്ഷിതാവുമായുള്ള ബന്ധം, പൂര്‍ണമേല്‍വിലാസം, ഫോണ്‍ നമ്പര്‍,
തിരിച്ചറിയാനുള്ള രണ്ട് അടയാളങ്ങള്‍, മഹല്ല്, മദ്‌റസ അംഗീകരണ നമ്പര്‍,
പൊതുപരീക്ഷാ രജിസ്റ്റര്‍ നമ്പര്‍,
മുന്‍വര്‍ഷമാണ് പൊതു പരീക്ഷ പാസ്സായതെങ്കില്‍
മാര്‍ക്ക്, സ്‌കൂളിന്റെ പേര്, പൂര്‍ത്തിയാക്കിയ ക്ലാസ്, എന്നിവ
അറിഞ്ഞിരിക്കേണ്ടതാണ്.
മുൻ വര്ഷം/സ്കൂള്‍ വര്‍ഷമാണ് അഞ്ചാം ക്ലാസ് പൊതു പരീക്ഷ പാസ്സായതെങ്കില്‍ മാര്‍ക്ക് ലിസ്റ്റ് കൈ വശം വെക്കുക.
ഒപ്ഷന്‍: ടെസ്റ്റില്‍ പാസാവുന്ന വിദ്യാര്‍ത്ഥിക്ക് ദാറുല്‍ ഹുദാ സിലബസിലുള്ള
ഏത് സ്ഥാപനത്തില്‍ ചേരണമെന്നതാണ്. ഇവിടെ മുന്‍ഗണനാ ക്രമപ്രകാരം ഒന്ന്
മുതല്‍ അഞ്ച് വരെ ഒപ്ഷന്‍ നല്‍കാവുന്നതാണ്. പരമാവധി ഓപ്ഷനുകള്‍
സെലക്ട് ചെയ്യുന്നത് നന്നായിരിക്കും.
പരീക്ഷാ സെന്റര്‍: വിദ്യാര്‍ത്ഥിക്ക് അഡ്മിഷന്‍ടെസ്റ്റ് എഴുതാനുള്ള കേന്ദ്രം.
എല്ലാ കോളവും പുരിപ്പിച്ച് സമ്മതപത്രം ടിക്ക് ചെയ്ത് കണ്ടിന്യൂ ബട്ടണ്‍
അമര്‍ത്തുന്പോള്‍ നേരത്തേ നല്‍കിയ ഡാറ്റകള്‍ കംപ്യൂട്ടറില്‍ തെളിയും.
വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്തി സബമിറ്റ് ബട്ടണ്‍ അമര്‍ത്തുന്പോള്‍
താങ്കളുടെ ഫോം പിഡിഎഫ് ആയി തുറന്നു വരും. പ്രസ്തുത ഫോം
ഡൌണ്‍ലോഡ് ചെയ്ത് A4 പേപ്പറിന്‍റെ ഇരുവശത്തായി പ്രിന്‍റ് ചെയ്യേണ്ടതാണ്.
നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മൂന്നാം പേജും ലഭിക്കുന്നതാണ്. അതില്‍പറയും പ്രകാരം
ബാക്കികാര്യങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതാണ്.
ഗൾഫ് എക്സാം സെന്ററുകൾ തിരഞ്ഞെടുക്കുന്നവർ നിർബന്ധമായും അവരുടെ ഗൾഫ് കോണ്ടാക്റ്റ് നമ്പർ ഒന്നാമതായും നാട്ടിലെ നമ്പർ രണ്ടാമതായും നൽകേണ്ടെതാണ്.
GULF EXAM CENTRES :- UAE:- ദുബൈ, അബുദാബി, QATAR:- ദോഹ, SAUDI ARABIA:- ജിദ്ദ.